ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക്
Friday, April 23, 2021 12:23 AM IST
ദുബായ്: ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്കു വരാൻ അനുവദിക്കില്ല. ഇതു സംബന്ധിച്ച് നിർദേശം വിമാനക്കന്പനികൾക്കു നല്കിയതായി അറിയുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒമാനിൽ പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. യാത്രാവിലക്ക് നാളെ വൈകുന്നേരം ആറിനു നിലവിൽ വരും. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്.