യുകെയിൽ മലയാളിക്കു ശ്രദ്ധേയവിജയം
Tuesday, May 18, 2021 12:48 AM IST
ലണ്ടന്‍: യുകെയിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ സജീഷ് ടോമിനു ശ്രദ്ധേയവിജയം. ബേസിംഗ്സ്റ്റോക്ക് ആന്‍ഡ് ഡീന്‍ ബറോ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, കൗണ്‍സിലിന്റെ ചരിത്രത്തില്‍ ആദ്യത്തെ യുകെ ഇതര ലേബര്‍ കൗണ്‍സിലറാണ്. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും നിലവിലെ പബ്ലിക് റിലേഷന്‍ ഓഫീസറുമാണ്.
എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, സിഎല്‍സി അതിരൂപത പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യുകെയിലെ പ്രബല തൊഴിലാളി സംഘടനയായ യൂണിസന്‍ ബേസിംഗ്സ്റ്റോക്ക് ഹെല്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ചെയര്മാന്, സൗത്ത് ഈസ്റ്റ് റീജണ്‍ ഫിനാന്‍സ് കമ്മിറ്റിയംഗം, ബേസിംഗ്സ്റ്റോക്ക് മര്ട്ടികള്ച്ചറല് ഫോറം ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.
വൈക്കം അയ്യനംപറമ്പില്‍ തോമസിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകനായ സജീഷിന്റെ കുടുംബം നിലവിൽ എറണാകുളം തെക്കന്‍ പറവൂരിലാണു താമസം. ഭാര്യ: ആന്‍സി. ഏകമകള്‍ അലീന.