ഫിലിപ്പീൻസിൽ അതിതീവ്ര ഭൂകന്പം; സുനാമി മുന്നറിയിപ്പ്
Sunday, December 3, 2023 1:28 AM IST
മനില: ഫിലിപ്പീൻസിൽ അതി തീവ്ര ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകന്പം മിൻഡനാവോ ദ്വീപിലാണുണ്ടായത്.
ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ, പലാവു, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്. ഫിലിപ്പീൻസ് തീരത്ത് മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാധ്യതയുണ്ട്.