യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Wednesday, April 24, 2024 1:21 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിലെ അരിസോണയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലുങ്കാന സ്വദേശികളായ നിവേഷ് മുക്ക (19), ഗൗതം പാർസി (19) എന്നിവരാണു മരിച്ചത്.
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റഡീസ് വിദ്യാർഥികളാണ് ഇരുവരും. അരിസോണയിലെ ലേക്ക് പ്ലസന്റിനു സമീപമായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 8.18ന് കാസ്റ്റിൽ ഹോട്ട് സ്പ്രിംഗ്സ് റോഡിലായിരുന്നു അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ നിവേഷും ഗൗതമും മരിച്ചു. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ പരിക്കേറ്റ് ചികിത്സയിലാണ്.