ഉച്ചഭക്ഷണ പദ്ധതി: സർക്കാർ സർക്കുലർ
Tuesday, May 21, 2019 12:20 AM IST
തിരുവനന്തപുരം: അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്പ് താഴെ പറയുന്ന നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
1. സ്കൂൾ തുറക്കുന്ന ദിവസം ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കണം.
2. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും വാട്ടർ ടാങ്കുകളും ശുചീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
3. സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററുമായി ബന്ധപ്പെട്ട് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക.
4. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന സംഭരണശാല സ്കൂൾ തുറക്കുന്നതിന് മുൻപ് വൃത്തിയാക്കുകയും അടച്ചുറപ്പുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്.
5. പാചകപുരയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും ഓവുചാലുകളിൽ മലിനജലം കെട്ടിക്കിടക്കാത്തവിധം ക്രമീകരിക്കേണ്ടതുമാണ്.
6. ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
7. 25-5-2018ന് മുൻപായി എല്ലാ പാചകതൊഴിലാളികളുടെയും ഹെൽത്ത് കാർഡ് ഹെഡ്മാസ്റ്റർമാർ വാങ്ങി സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.