കവിയൂർ കേസ്: വാദം തുടങ്ങി
Tuesday, September 17, 2019 11:31 PM IST
തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ട് സ്വീകരിക്കുന്ന കാര്യത്തിൽ വാദം ആരംഭിച്ചു. തുടർവാദം സിബിഐ പ്രത്യേക കോടതി അടുത്ത മാസം 16ന് പരിഗണിക്കും.
അച്ഛൻ നാരായണൻ നമ്പൂതിരിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് നാലാം തുടർ അന്വേഷണ റിപ്പോർട്ടിൽ സിബിഐ പറയുന്നത്. സിബിഐ നേരത്തെ സമർപ്പിച്ചിരുന്ന മൂന്നു അന്വേഷണ റിപ്പോർട്ടുകളിലും പിതാവ് നാരായണൻ നമ്പൂതിരി മകളെ പീഡിപ്പിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തൽ.
സിബിഐ അന്വേഷണ സംഘം സമർപ്പിച്ചിരുന്ന മൂന്നു റിപ്പോർട്ടുകളും തള്ളണമെന്ന് ആവശ്യപ്പെട്ടു അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറും ഹർജി നൽകിയിരുന്നു.