ഐഎൻഎസ് വിക്രാന്തിന്റെ ഹാർഡ് ഡിസ്ക് മോഷണംപോയി
Wednesday, September 18, 2019 12:32 AM IST
കൊച്ചി: നാവികസേനയ്ക്കു വേണ്ടി ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ഹാർഡ് ഡിസ്ക് മോഷണം പോയതായി പരാതി. കൊച്ചിൻ ഷിപ്യാർഡിലാണ് കപ്പലിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഹാർഡ് ഡിസ്ക്കിനൊപ്പം അതിന്റെ ചില അനുബന്ധ ഉപകരണങ്ങളും കാണാതായി. കംപ്യൂട്ടർ തകർത്തായിരുന്നു കവർച്ച. പരാതിയെത്തുടർന്നു സൗത്ത് പോലീസിൽ അന്വേഷണം ആരംഭിച്ചു. 2009ലാണ് കപ്പലിന്റെ നിർമാണം കൊച്ചിൻ ഷിപ്യാർഡിൽ ആരംഭിച്ചത്. 2021ൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയോളമാണ് കപ്പലിന്റെ നിർമാണച്ചെലവ്.