കാരിത്താസിൽ ഹൃദയദിനാചരണം
Thursday, September 19, 2019 12:16 AM IST
തെള്ളകം: കാരിത്താസ് ആശുപത്രിയിൽ ലോക ഹൃദയാരോഗ്യദിനം ആചരിക്കും. സ്കൂൾ, കോളജ്, മെഡിക്കൽ വിദ്യാർഥികൾക്കായി ബോധവത്കരണ സെമിനാറുകൾ, സിന്പോസിയം, എക്സിബിഷൻ, ഇസിഎംഒ സർവൈവേഴ്സ് മീറ്റ്, മിനി മാരത്തണ്‍, ക്വിസ്, ഹൃദയം അടിസ്ഥാനമാക്കിയുള്ള സംഗീത മത്സരം എന്നിവ 24 മുതൽ 28 വരെ തീയതികളിൽ സംഘടിപ്പിക്കും. നിരവധി കല-സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. 28നു രാവിലെ നടക്കുന്ന മിനി മാരത്തണിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫോൺ: 9495 701 800.