കൂടത്തായി കൊലപാതക കേസിൽ പ്രതികൾക്ക് വൈദ്യ പരിശോധന
Friday, October 11, 2019 1:07 AM IST
കൊയിലാണ്ടി: കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികൾക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ധ വൈദ്യ പരിശോധന നടത്തി.
മുഖ്യപ്രതി ജോളി (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു (44), ജ്വല്ലറി ജീവനക്കാരനായ താമരശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ (48) എന്നിവർക്കാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയത്. താമരശേരി കോടതിയിൽ നിന്ന് ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ഒന്നര മണിക്കൂർ പരിശോധനയ്ക്കുശേഷം ആശുപത്രിയിൽനിന്നു മടങ്ങി.