വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ 2020 മാർച്ചിൽ തുറക്കും
Friday, October 11, 2019 1:28 AM IST
തിരുവനന്തപുരം:എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിനു ശ്വാശത പരിഹാരമായി രണ്ടു ഫ്ളൈ ഓവറുകൾ പൂർത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളാണ് 2020-മാർച്ചിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കാനാവുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വർക്ക് അദ്ദേഹം നിർദേശം നൽകി.
ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ പല ഭാഗത്തുനിന്നുള്ള നിരവധി റോഡുകൾ സംഗമിക്കുന്നു.