ആചാര്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Monday, November 11, 2019 1:16 AM IST
പത്തനംതിട്ട: ബഹുഭാഷാ പണ്ഡിതനും അധ്യാപകനും മലങ്കര ഓർത്തഡോക്സ് സഭാ കവിയുമായ സി.പി. ചാണ്ടിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ആചാര്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
15 വർഷം തുടർച്ചയായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരും നിലവിൽ സർവീസിൽ ഉള്ളവരുമായ ഗവണ്മെന്റ് എയ്ഡഡ് മേഖലയിലെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. സ്കൂൾ അധികൃതർ, പൊതുജനങ്ങൾ, രക്ഷകർത്താക്കൾ എന്നിവർക്ക് അധ്യാപകരുടെ പേരുവിവരം സെക്രട്ടറിയുടെ പേർക്ക് (ആചാര്യ അവാർഡ് കമ്മിറ്റി, ബേസിൽ അരമന, പത്തനംതിട്ട) അയച്ചുകൊടുക്കാം. 2020 ജനുവരി 31 ആണ് അവസാന തീയതി. ഫോണ്: 9447593058.