ഡോക്ടർമാർ രണ്ടു മണിക്കൂർ ഒപി ബഹിഷ്കരിച്ചു
Wednesday, November 20, 2019 11:32 PM IST
തിരുവനന്തപുരം : ശന്പളപരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്നലെ രണ്ടു മണിക്കൂർ ഒപി ബഹിഷ്കരിച്ചു. രാവിലെ എട്ടിനു തുടങ്ങി പത്തിന് സമരം അവസാനിച്ചെങ്കിലും സമരത്തെക്കുറിച്ച് അറിയാതെയെത്തിയ രോഗികൾ പരിശോധനയ്ക്കായി ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. ഇതു രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഐസിയു, ലേബർ റൂം തുടങ്ങി അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ട് മണിക്കൂർ സമരമായതിനാൽ ഒപി ടിക്കറ്റ് വിതരണം തടസപ്പെട്ടിരുന്നില്ല. മറ്റു വഴികളില്ലാത്തതിനാലാണ് ഒപി ബഹിഷ്കരണമെന്ന് പിന്നീടു ഡോക്ടർമാർ പറഞ്ഞു.
ശന്പള പരിഷ്കരണ ആവശ്യത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഈ മാസം 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.