മോൻസിന്റെ നിലപാട് അപഹാസ്യമെന്നു ജോസ് വിഭാഗം
Thursday, January 16, 2020 11:40 PM IST
കോട്ടയം: പാലായിൽ മത്സരിപ്പിച്ച സ്ഥാനാർഥി യോഗ്യത ഇല്ലാത്ത ആളാണെന്ന മോൻസ് ജോസഫിന്റെ പ്രസ്താവന അപഹാസ്യമാണെന്നു കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. അവിഭക്ത കേരള സർവകലാശാലയിലെ യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തന പാരന്പര്യം തെളിയിച്ച ആളായിരുന്നു സ്ഥാനാർഥി. അങ്ങനെയുള്ള ആളെ മോശമായി ചിത്രീകരിക്കുന്നതു ദുരുദ്ദേശ്യപരമാണ്.
എന്നാൽ, ജോസ് കെ. മാണി വിഭാഗത്തിൽ അക്കൗണ്ടിൽ മറ്റൊരു എംഎൽഎകൂടി ഉണ്ടാകാതിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ചിലർ പ്രവർത്തിച്ചു. കുട്ടനാട് സീറ്റ് കേരള കോണ്ഗ്രസ് -എമ്മിന് അവകാശപ്പട്ടതാണ്. രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കുമെന്നുള്ള ജോസ് കെ. മാണിയുടെ പ്രസ്താവനയ്ക്കു യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.