കടയടപ്പ്: ബന്ധമില്ലെന്ന്ഏകോപന സമിതി
Saturday, January 25, 2020 12:25 AM IST
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒരുതരത്തിലുംപെട്ട രാഷ്ട്രീയ-മത സംഘടനകളോട് വിധേയത്വമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര.
ഏതാനും ദിവസങ്ങളായി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍, കൂട്ടമായി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതായും ഇതില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായും സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന വിശദീകരണ യോഗങ്ങള്‍ ബഹിഷ്കരിക്കുന്നത് തികച്ചും വ്യക്തിപരമോ, യാദൃച്ഛികമോ ആണ്. ആയത് സംഘടനയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ല. സംഘടനയുടെ പേരില്‍ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങളില്പ്പെട്ട് വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.