എസ്എസ്എൽസി മോഡൽ ടൈംടേബിൾ: അപാകത പരിഹരിക്കണമെന്നു പിജിടിഎ
Wednesday, January 29, 2020 12:18 AM IST
തൊടുപുഴ: അടുത്തമാസം 14 മുതൽ 20 വരെ നടത്തുന്ന എസ്എസ്എൽസി മോഡൽ പരീക്ഷയുടെ ടൈംടേബിൾ കുട്ടികൾക്കു വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. രണ്ടേമുക്കാൽ മണിക്കൂർ സമയദൈർഘ്യമുള്ള സോഷ്യൽ സയൻസ്,ഗണിത ശാസ്ത്ര വിഷയങ്ങൾ ഉച്ചയ്ക്കുശേഷമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം രാവിലെ ഒന്നേമുക്കാൽ മണിക്കൂർ സമയദൈർഘ്യമുള്ള പരീക്ഷകളുമുണ്ട്.
ഇതു കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. രണ്ടേമുക്കാൽ മണിക്കൂർ സമയദൈർഘ്യമുള്ള പരീക്ഷകൾ ഉച്ചയ്ക്കുശേഷം നടത്താനുള്ള നീക്കം ഒഴിവാക്കണം. ഇക്കാരണത്താൽ പരീക്ഷ ടൈംടേബിൾ പുനഃസംഘടിപ്പിക്കണമെന്നു പിജിടിഎ സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ, സൽമാൻ സി. കുര്യൻ, ഷബീർ എന്നിവർ പ്രസംഗിച്ചു.