ജർമൻകാർക്കു കേരളംവിടാൻ മടി
Sunday, March 29, 2020 12:39 AM IST
വൈപ്പിൻ: കോവിഡ് ബാധ നിയന്ത്രണത്തെത്തുടർന്നു ചെറായി ബീച്ചിലെ രണ്ടു ഹോം സ്റ്റേകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു ജർമൻ സ്വദേശികളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാൻ താൽപര്യമില്ല. ഇന്നലെയാണ് ഇവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞത്.
അനുകൂല സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ജർമൻ സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തത്കാലം ഇവിടെ തുടരാനാണ് തീരുമാനം.
ഇക്കാര്യം മൂവരും കേരള ആരോഗ്യവകുപ്പിനെ അറിയിച്ചു. കോവിഡ്-19 ലോകമാകെ പടരുന്ന സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തേക്കാളും സുരക്ഷിതം കേരളത്തിലാണെന്നാണ് ഇവർ പറയുന്നത്. ജൂൺ ഒന്നു വരെ ഇന്ത്യയിൽ തങ്ങാനുള്ള വിസ ഇവർക്കുണ്ട്.