മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്റെ കത്ത്
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോണ്‍കോൾ വിവരങ്ങൾ അവരുടെ അറിവില്ലാതെ പോലീസിന് ശേഖരിക്കാമെന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയും വ്യക്തികളുടെ അനുവാദം കൂടാതെയും അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത്. ഇന്ത്യൻ ഭാരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നു രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.