പട്ടിക വർഗ വിദ്യാർഥികൾക്ക് എൻജിനിയറിംഗ് എൻട്രൻസ്, നീറ്റ് പരീക്ഷാ പരിശീലനം
Friday, September 25, 2020 12:18 AM IST
തിരുവനന്തപുരം: 2020 മാർച്ചിലെ പ്ലസ്ടു സയൻസ്, കണക്ക് വിഷയത്തിൽ കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡിൽ കുറയാതെ വിജയിച്ച പട്ടിക വർഗ വിദ്യാർഥികൾക്ക് 2021 ലെ നീറ്റ്, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ, കൽപ്പറ്റ എന്നീ പ്രോജക്ട് ഓഫീസുകളിലും പുനലൂർ, റാന്നി, അടിമാലി, മൂവാറ്റുപുഴ, ചാലക്കുടി, പാലക്കാട്, സുൽത്താൻബത്തേരി, മാനന്തവാടി, കാസർഗോഡ്, കോഴിക്കോട് എന്നീ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസുകളിലും 30ന് അഞ്ചിനു മുമ്പ് അപേക്ഷിക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ലാപ്ടോപ്പ്/ സ്മാർട് ഫോൺ/ ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0471 2304594, 2303229.