ശിവശങ്കറെ വിട്ടയച്ചത് എന്‍ഐഎ തന്ത്രം
Friday, September 25, 2020 1:37 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തതിനു പിന്നാലെ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യുമെന്നു സൂചന. ശിവശങ്കറെ മൂന്നാം തവണയും ചോദ്യംചെയ്തു വിട്ടയച്ചതു രാഷ്ട്രീയനേതാക്കള്‍ അടക്കം കൂടുതൽ പ്രതികളെ വലവിരിച്ചു പിടിക്കാനുള്ള എന്‍ഐഎയുടെ തന്ത്രമാണെന്ന വിലയിരുത്തലുമുണ്ട്.
കേസുമായി ബന്ധപ്പെട്ടു കൂടുതൽ പ്രമുഖര്‍ വെളിയില്‍ വരാനുണ്ടെന്ന് എന്‍ഐഎ കരുതുന്നു. സ്വപ്നയുടെയും ശിവശങ്കറിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരെ വീണ്ടും ചെയ്യാനുള്ള സാധ്യതകളും കൂടുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിയെന്നും സൂചനയുണ്ട്.