സഹോദരൻ കുഴഞ്ഞുവീണ് മരിച്ചെന്ന് അറിഞ്ഞ സഹോദരി ഹൃദയാഘാതം മൂലം മരിച്ചു
Tuesday, September 29, 2020 12:32 AM IST
ആലുവ: സഹോദരൻ കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കേട്ടതിന് പിന്നാലെ സഹോദരി ഹൃദയാഘാതം മൂലം മരിച്ചു. ഏലൂക്കര പതുവന പരേതനായ മുസ്തഫയുടെ മകൻ നാദിർഷ (42), സഹോദരിയും നെടുവന്നൂർ മണിയൻപാറ എം.ഐ.അബുവിന്റെ ഭാര്യയുമായ നസീമ (48) എന്നിവരാണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെയാണ് നാദിർഷ ഇന്നലെ രാവിലെ 11 ഓടെ ആലങ്ങാട് വച്ച് കുഴഞ്ഞുവീണത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് ഭർത്തൃഗൃഹത്തിൽ നിന്ന് ഏലൂക്കരയിലേക്ക് വരുന്നതിനിടെ നസീമയ്ക്ക് നെഞ്ചുവേദനയുണ്ടായി. വഴിമധ്യേ ദേശത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമീനയാണ് നാദിർഷായുടെ ഭാര്യ. ഏകമകൾ: ഹസ ഖദീജ വിദ്യാർഥിനിയാണ്. നസീമയുടെ മക്കൾ: ബിൻസിയ, റിസ്വാന. മരുമകൻ: സിയാസ്. താച്ചിയാണ് ഉമ്മ. മറ്റു സഹോദരങ്ങൾ: താഹിറ, അയ്യൂബ്.