സൗദിയിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി
Tuesday, October 20, 2020 12:33 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളി സ്വദേശിയെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി ഏവൂർ കളീയ്ക്കൽ പരേതനായ ഫിറോസ് ഖാന്റെ മകൻ അനസ് ഫിറോസ് ഖാൻ (43) ആണ് ശനിയാഴ്ച വൈകിട്ട് ജുബൈലിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ നാട്ടിൽ നിന്ന് ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ് എടുക്കാത്തതിനെ തുടർന്ന് റിയാദിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് നടന്ന പരിശോധനയിൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.മാതാവ്: ഖദീജ.ഭാര്യ: ജാസ്മിൻ അനസ്. മക്കൾ: ആബിദ് അനസ്, ആയിഷ അനസ്