സാമ്പത്തിക സംവരണം: യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്
Tuesday, October 27, 2020 1:15 AM IST
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്കു ഗുണകരമായ ഇഡബ്ല്യുഎസ് സംവരണത്തെ യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗ് എതിര്‍ക്കുന്നത് മുന്നണിയുടെ നിലപാടാണോ എന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
ഇഡബ്ല്യുഎസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ കത്തോലിക്ക കോണ്‍ഗ്രസ് അഭിനന്ദിക്കുന്നു. എന്നാല്‍ ഗുണഭോക്താക്കളുടെ വരുമാനപരിധി എട്ടു ലക്ഷം എന്നുള്ളതു നാലു ലക്ഷമാക്കി കുറച്ചതിലും അഞ്ച് ഏക്കര്‍ രണ്ടര ഏക്കര്‍ ആക്കി കുറച്ചതിലും തിരുത്ത് ആവശ്യമുണ്ട്. മുന്‍കാല പ്രാബല്യത്തോടു കൂടി തന്നെ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കണം
ചങ്ങനാശേരി കാര്‍പ് ഡയറക്ടര്‍ ഫാ. ജെയിംസ് കൊക്കായലില് വിഷയാവതരണം നടത്തി. പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.