കരിപ്പൂർ വിമാനാപകടം: 661.32 കോടി രൂപയുടെ നഷ്ടപരിഹാരം
Saturday, October 31, 2020 2:27 AM IST
കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിനു വിമാനക്കന്പനിക്കും യാത്രക്കാർക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം. 378.83 കോടി രൂപ വിമാനക്കന്പനിക്കും 282.49 കോടി രൂപ യാത്രക്കാർക്കുമായി നൽകും. ഇന്ത്യൻ ഇൻഷ്വറൻസ് കന്പനികളും ആഗോള ഇൻഷ്വറൻസ് കന്പനികളും ചേർന്നാണ് നഷ്ടപരിഹാരത്തുക കൈമാറുക. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാര ത്തുകയാണിത്.
വിവിധ ഇൻഷ്വറൻസ് കന്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യക്ക് ഇൻഷ്വറൻസ് തുക നൽകുക. യാത്രക്കാർക്കു നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷ്വറൻസ് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം കൈമാറും.
ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ദുബായിൽനിന്ന് 190 പേരുമായി എത്തിയ എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ 35 അടി താഴ്ചയിലേക്കു വീണത്. 21 പേർ അപകടത്തിൽ മരിച്ചു.