മാധ്യമങ്ങളോടു ശത്രുതയില്ലെന്നു മുഖ്യമന്ത്രി
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: ഏതെങ്കിലും കമ്യൂണിസ്റ്റ് സർക്കാരോ ഈ സർക്കാരോ മാധ്യമങ്ങളോടു ശത്രുതാപരമായ സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് ആർക്കെങ്കിലും ചൂണ്ടിക്കാട്ടാനാകുമോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പൊതു അഭിപ്രായത്തെ തടസപ്പെടുത്തുകയോ മാധ്യമങ്ങളെ തടഞ്ഞുനിർത്തുകയോ ചെയ്യുക ഈ സർക്കാരിന്റെ ഉദ്ദേശ്യമല്ല. 57 മുതൽ ഇവിടെ ഇടതുസർക്കാരുകളുണ്ടായിട്ടുണ്ട്. ആ സർക്കാരുകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തെ തുടർച്ചയായി എതിർത്തുപോരുന്ന മാധ്യമങ്ങളുണ്ട്. ഒരുപക്ഷേ ശത്രുതാപരമായ എതിർപ്പ് തന്നെ ചില മാധ്യമങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ ഏതെങ്കിലും തരത്തിലുള്ള ശത്രുതാപരമായ സമീപനം സ്വീകരിച്ചുവെന്ന് ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? മാധ്യമങ്ങൾ വിമർശിക്കുന്നതിനെ ശത്രുതാപരമായി കാണുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.