സോളാര്‍ പീഡനക്കേസ്: പരാതിക്കാരി രഹസ്യമൊഴി നല്കി
Friday, December 4, 2020 12:39 AM IST
കൊച്ചി: സോളാര്‍ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരി കോടതിയില്‍ രഹസ്യമൊഴി നല്കി. പരാതിയില്‍ ഉറച്ചുനിന്നുള്ള മൊഴിയാണ് ഇവര്‍ നല്‍കിയതെന്നറിയുന്നു. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് മൊഴി നല്‍കിയത്.
164 ാം നിയമപ്രകാരം മൊഴി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ കൊച്ചിയിലെ ഹോട്ടലില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ പരാതി. പരാതിക്കാരിയുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയായിട്ടാണ് മൊഴി നല്കാന് ആവശ്യപ്പെട്ടത്.