എൽഡിഎഫ് പ്രചാരണ നായകൻ മുഖ്യമന്ത്രിയെന്നു വിജയരാഘവന്
Sunday, December 6, 2020 12:01 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നില്ലെന്നതു തെറ്റായ ആക്ഷേപമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്.
എൽഡിഎഫ് പ്രചാരണത്തിന്റെ നായകൻ മുഖ്യമന്ത്രിതന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സത്യം പുറത്തുവരട്ടെ എന്നതാണു പാർട്ടി നിലപാട്. അച്ചടക്കമുള്ള കമ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയനെന്നും വിജയരാഘവന് പറഞ്ഞു.