അഞ്ചുസീറ്റുകൾ ആവശ്യപ്പെടാൻ ഐഎൻഎൽ
Thursday, January 21, 2021 12:56 AM IST
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് അഞ്ചുസീറ്റുകൾ ആവശ്യപ്പെടാൻ ഐഎൻഎൽ തീരുമാനം. എൽഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് അഞ്ചംഗ പാര്‍ലമെന്ററി ബോര്‍ഡിനെ നിയോഗിക്കാൻ കോഴിക്കോട്ടു നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
കാസർഗോഡ്, കോഴിക്കോട് സൗത്ത്, മലപ്പുറംജില്ലയിലെ വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ ഐഎൻഎൽ മത്സരിച്ചത്. ഇടതു സ്വതന്ത്രനായി മത്സരിച്ച പി.ടി.എ റഹിം എംഎൽഎ യുടെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്കുലര്‍ കോണ്‍ഫറൻസ് പാര്‍ട്ടി പിന്നീട് ഐഎൻഎലിൽ ലയിച്ചിരുന്നു. ഈ നാലിനു പുറമേ ഒരു സീറ്റ് കൂടി അധികം വേണമെന്നാണ് ആവശ്യം.