പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം നാളെ
Friday, January 22, 2021 12:37 AM IST
തിരുവനന്തപുരം : വിവിധ ജില്ലകളിലായി പത്ത് മേൽപ്പാലങ്ങൾ നിർമിക്കുന്നു. മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം നാളെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മേൽപ്പാലം, കൊല്ലത്ത് ഇരവിപുരം, മാളിയേക്കൽ മേൽപ്പാലങ്ങൾ, തൃശൂരിൽ ഗുരുവായൂർ, ചിറങ്ങര മേൽപ്പാലങ്ങൾ, പാലക്കാട് വാടാനംകുറിശി, അകത്തേത്തറ മേൽപ്പാലങ്ങൾ, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി, താനൂർ തെയ്യാല മേൽപ്പാലങ്ങൾ, കണ്ണൂരിൽ തലശേരി കൊടുവള്ളി മേൽപ്പാലം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.