ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം
Wednesday, February 24, 2021 11:50 PM IST
തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിൽ ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
ഏപ്രിലിൽ സോഫ്റ്റ്വേർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തെരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ മാർച്ച് പത്തിനകം ക്ലാസ് ടീച്ചർ മുഖേന അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കണം. അഭിരുചി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥഇകൾക്ക് കൈറ്റ് വിക്ടേഴ്സിലൂടെ മാർച്ച് രണ്ടാം വാരം പ്രത്യേക പരിശീലന ക്ലാസ് സംപ്രേഷണം ചെയ്യും.