ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ലെന്നു പി. ശ്രീരാമകൃഷ്ണൻ
Friday, April 9, 2021 11:49 PM IST
തിരുവനന്തപുരം: ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇത്തരം കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ശ്രീരാമകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് അന്വേഷണ ഏജൻസികൾക്കു മുന്നിലും ആവശ്യമായ വിവരങ്ങൾ നൽകാൻ തയാറാണെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധമ മാധ്യമപ്രവർത്തനം നടത്തുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കേരളം തീരുമാനിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കി.