കേരള കോണ്‍ഗ്രസ് പ്രതിഷേധ സമരം 23ന്
Sunday, June 20, 2021 12:53 AM IST
തൊടുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ നിസംഗത പുലർത്തുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ 23നു എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുന്നതിന് ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന ഹൈപവർ കമ്മിറ്റി യോഗം തീരുമാനിച്ചു. പാർട്ടിയുടെ പുതിയ പോഷക സംഘടനയായി കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറം രൂപീകരിക്കുന്നതിനും പ്രസിഡന്റായി അപു ജോണ്‍ ജോസഫിനെ നിയോഗിക്കുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ വർക്കിംഗ് ചെയർമാൻ പി.സി. തോമസ്,എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ടി.യു. കുരുവിള, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം. പുതുശേരി മുതലായവര്‍ പ്രസംഗിച്ചു.