ക്രിമിനൽ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Sunday, July 25, 2021 12:38 AM IST
ഗാന്ധിനഗർ: നിരവധി ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ ജോണിന്റെ മകൻ സിബി ജി. ജോണി (അമ്മഞ്ചേരി സിബി-39) നെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ അമ്മഞ്ചേരി ഗാന്ധിനഗർ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗർ പോലീസ് നടപടികൾ പൂർത്തികരിച്ചശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
അടുക്കള വശത്ത് ഗ്രില്ലിനോടു ചേർന്നാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ടെറസിൽ കയറാൻ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. പുതിയ പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടി ടെറസിൽനിന്നും താഴേക്കു ചാടുകയായിരുന്നുവെന്നാണു പ്രഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തുകയുള്ളുവെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു.
കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു ഇയാളെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഹൈക്കോടതിയിൽനിന്നു കാപ്പാ കുറ്റത്തിൽനിന്നും ഇയാളെ ഒഴിവാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ലിയ കോട്ടയം മെഡിക്കൽ കോളജിലെ താൽകാലിക ഫിസിയോതെറാപ്പിസ്റ്റാണ്. ഏകമകൻ: ജോനാഥൻ. സംസ്കാരം ഇന്ന് രണ്ടിനു ചിങ്ങവനം പരുംത്തുംപാറ ആത്മചൈതന്യ സെമിത്തേരിയിൽ.