നിപ്പ: അഞ്ചുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
Saturday, September 11, 2021 12:43 AM IST
കോഴിക്കോട്: നിപ്പ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇതില്‍ നാലെണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.