പാലാ ബിഷപ്പുമായി മൈനോറിറ്റി മോർച്ച നേതാക്കൾ ചർച്ച നടത്തി
Thursday, September 16, 2021 12:36 AM IST
പാലാ: മൈനോറിറ്റി മോർച്ച നേതാക്കൾ പാലാ ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി ചർച്ച നടത്തുകയും പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജോജി ജോസഫ്, ബിജെപി മൈനോറിറ്റി മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത്ത് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, ജില്ലാ പ്രസിഡന്റ് ഡോ. ജോജി, മീഡിയ കണ്‍വീനർ ഡെന്നി ജോസ് എന്നിവർ പങ്കെടുത്തു.