വരാപ്പുഴ ആര്‍ച്ച്ബിഷപ്പിനെ വി.ഡി. സതീശന് സന്ദര്‍ശിച്ചു
Saturday, September 18, 2021 12:48 AM IST
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ്സ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു.
കേരളത്തിലെ നിലവിലെ സാമൂഹ്യ, സാമുദായിക സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് അദ്ദേഹം വിശദീകരിച്ചു. സൗഹൃദ സന്ദര്ശനത്തിനെത്തിയതാണെന്നു വി.ഡി. സതീശന് പ്രതികരിച്ചു. ഹൈബി ഈഡന് എംപിയും ഒപ്പമുണ്ടായിരുന്നു.