കെ-റെയിൽ നടപ്പാക്കും: മുഖ്യമന്ത്രി
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം: അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലുമായി മുന്നോട്ടു പോകുമെന്നും നാടിന്റെ ഭാവിയെ തുലയ്ക്കുന്ന എതിർപ്പുകളിൽനിന്നു യുഡിഎഫ് പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നാടിന്റെ ഭാവി പ്രധാനമായി കണ്ടുള്ള പദ്ധതികൾ അനാവശ്യമായി ഉയർന്നുവരുന്ന ഏതെങ്കിലും എതിർപ്പുകളുടെ പേരിൽ അവസാനിപ്പിക്കാനാകില്ല. പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവർക്കായി കൃത്യമായ പുനരധിവാസപദ്ധതിയുണ്ടാകും. ഇന്നത്തെ കാലത്തിനനുസൃതമായ നഷ്ടപരിഹാരം തന്നെ നൽകും.
നാടിനു ഗുണകരമായ പദ്ധതി നടപ്പാക്കാനുള്ള ബാധ്യതയാണ് സർക്കാരിനുള്ളത്. അതു പിടിവാശിയായി കാണേണ്ടതില്ല. സംസ്ഥാനത്തിന്റെ തന്നെ അഭിമാനപദ്ധതിയായാണ് കാസർഗോഡ്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ ലൈനിനെ കാണേണ്ടത്. ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താനായുള്ള സൗകര്യമെത്രയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.