ഇന്ത്യാ സ്കില്‍സ് 2021ന് 1,500 ഉദ്യോഗാര്‍ഥികള്‍
Thursday, October 14, 2021 1:34 AM IST
കൊച്ചി: രാജ്യത്തുനിന്ന് 1,500 പേര് പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നൈപുണ്യ പരിപാടി ‘ഇന്ത്യ സ്കില്‍സ് 2021’ പ്രാദേശിക മത്സരങ്ങള്‍ 20 ന് ആരംഭിക്കും. മേഖലാ മത്സരങ്ങള്‍ അഞ്ച് സോണുകളിലായി നടക്കും. ഈ മത്സരവിജയികള്‍ക്ക് ഡിസംബറില്‍ നടക്കുന്ന ഇന്ത്യാ സ്കില്‍സ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാം.
2022 ഒക്ടോബറില്‍ ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സില്‍ പങ്കെടുക്കുന്നതിന് സെക്ടറല്‍ മെന്റര്‍മാരും പരിശീലകരും വ്യവസായ വിദഗ്ധരും നേതൃത്വം നല്കുന്ന മികച്ച പരിശീലനത്തിന് ഇന്ത്യാ സ്കില്‍ മത്സരവിജയികള്‍ക്ക് അവസരം ലഭിക്കും.