ടീച്ചേഴ്സ് ഗില്‍ഡ് കരിയര്‍ മാര്‍ഗദര്‍ശന പരിശീലനം
Saturday, October 16, 2021 1:09 AM IST
കൊച്ചി: കെസിബിസിയുടെ വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകള്‍ക്കും ഓണ്‍ലൈനായി കരിയര്‍ മാര്‍ഗദര്‍ശന പരിശീലനപരിപാടി തുടങ്ങി.
വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെയാണു പരിശീലനം. 30നു സമാപിക്കും. പാലാരിവട്ടം ആവേ മരിയ അക്കാദമി സിഇഒ ഷിന്റോ സെബാസ്റ്റ്യനും ടീമും ക്ലാസുകള്‍ നയിക്കും.