ഇടുക്കിയിൽ ബ്ലൂ അലർട്ട്
Saturday, October 16, 2021 1:09 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2390.86 അടിയായി ഉയർന്നതിനെത്തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്.
റൂൾ കർവനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കണമെന്നാണ് നിബന്ധന.
ഇന്നലെ രാവിലെ എട്ടിന് ജലനിരപ്പ് ബ്ലൂഅലർട്ട് ലെവലിൽ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം ഏഴിന് ജലനിരപ്പ് 2391.00 അടിയാണ്. ഇതു സംഭരണശേഷിയുടെ 86.19 ശതമാനമാണ്. 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.