ഡോ.ടി.കെ.ജയരാജ് അന്തരിച്ചു
Thursday, October 21, 2021 11:38 PM IST
കോഴിക്കോട്: പ്രശസ്ത ജനറൽ സർജനും കോഴിക്കോട് പിവിഎസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ചീഫ് സർജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു.
സംസ്കാരം ഇന്നു രാവിലെ 11ന് മാവൂര്‍റോഡ് ശ്മശാനത്തില്‍. കെടിസി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ.
മക്കൾ: ഡോ.ജെയ്സി ബൈജു (ഹാർട്ട് ആൻഡ് വാസ്കുലാർ കെയർ, ഫ്ളോറിഡ, യുഎസ്), ഡോ.ദീപ സുനിൽ (പിവിഎസ്. ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടർ, പിവിഎസ്. ഹോസ്പിറ്റൽ), ഡോ.ദീഷ്മ രാജേഷ് (പിവിഎസ് ഹോസ്പിറ്റൽ).
മരുമക്കൾ: ഡോ.പ്രദീപ് ബൈജു (ഹാർട്ട് ആൻഡ് വാസ്കുലാർ കെയർ, ഫ്ളോറിഡ, യുഎസ്), ഡോ.സുനിൽ രാഹുലൻ (അബുദാബി), ഡോ.ആര്യ ജയ് കിഷ് (പിവിഎസ്. ഹോസ്പിറ്റൽ), ഡോ. രാജേഷ് സുഭാഷ് (പിവിഎസ്. ഹോസ്പിറ്റൽ).