സ്ത്രീകൾക്കെതിരേയുള്ള കേസുകൾക്ക് പ്രത്യേക കോടതി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികൾ ആരംഭിക്കുന്നതിനു സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
നിലവിൽ വരുന്ന മുറയ്ക്ക് പുതിയ കോടതികൾ ആരംഭിക്കുന്ന കാര്യം പരിശോധിക്കും.സേവ്യർ ചിറ്റിലപ്പിള്ളിയുടെ സബ്മിഷനു മറുപടി നൽകി.
പുതിയ കോടതികൾ ആരംഭിക്കുന്നതിന് സർക്കാർ നിലവിൽ തീരുമാനമെടുത്തിട്ടില്ല.പുതിയ കോടതികൾ സ്ഥാപിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ മൂന്നാമതായി വടക്കാഞ്ചേരി സബ്കോടതി ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.