സംസ്ഥാനത്ത് ഇന്നലെ 6075 പേർക്കു കോവിഡ്, ടിപിആർ 10.05%
Sunday, November 21, 2021 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,075 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.05%. 60,437 സാന്പിളുകൾ പരിശോധിച്ചു.ഇന്നലെ 32 മരണം സ്ഥിരീകരിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 216 മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 37,299 ആയി.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂർ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസർഗോഡ് 100.