കെഎസ്ആർടിസി ശന്പള പരിഷ്കരണം ഉടൻ: മന്ത്രി
Sunday, November 28, 2021 12:47 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശന്പള പരിഷ്കരണം ഒന്നുരണ്ടാഴ്ചയ്ക്കകം നടപ്പാക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമിതി തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കെഎസ്ആർടിസിയിൽ പ്രഫഷണലുകൾ മാത്രമുള്ള ബോർഡ് രൂപീകരിക്കാനായി. ജീവനക്കാർക്കു പരിശീലനം നൽകാനുള്ള പദ്ധതിക്കു തുടക്കമായിട്ടുണ്ട്.മുതിർന്ന പത്രപ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ പാസ് അനുവദിക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ, സെക്രട്ടറി എ. മാധവൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ടി. ശശിമോഹൻ, എം.ബാലഗോപാൽ, കെ.ജെ. മത്തായി, പി.പി. മുഹമ്മദ്കുട്ടി, എന്നിവർ പ്രസംഗിച്ചു.