നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യപേക്ഷ തള്ളി
Tuesday, November 30, 2021 12:34 AM IST
ആലുവ: നിയമവിദ്യാർഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരുടെ ജാമ്യപേക്ഷ ആലുവ മജിസ്ട്രേറ്റ് കോടതി തള്ളി.
ഇന്ന് പ്രോസിക്യൂഷന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനാലാണ് ജാമ്യം തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയും ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.