പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 3,85,253 കു​ട്ടി​ക​ൾ; ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 22,133 സീ​റ്റു​ക​ൾ
Wednesday, January 26, 2022 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് 3,85,253 വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ 14,756 സീ​​​റ്റു​​​ക​​​ളും എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 7,377 സീ​​​റ്റു​​​ക​​​ളും അ​​​ണ്‍-​​​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 24,695 സീ​​​റ്റു​​​ക​​​ളും ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു.

2020- 21ൽ 3,68,305 ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്. ഈ ​​​വ​​​ർ​​​ഷം 16,948 പേ​​​ർ കൂ​​​ടു​​​ത​​​ലാ​​​യി പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി. മാ​​​ർ​​​ജി​​​നി​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​വി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 30,043 പേ​​​രും എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ 24,291 പേ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 54,334 പേ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു. കൂ​​​ടാ​​​തെ അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച 79 താ​​​ൽ​​​ക്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ളി​​​ലെ 5,105 സീ​​​റ്റു​​​ക​​​ളി​​​ൽ ആ​​​കെ 4,561 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.