തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നാകെ മണ്ഡലത്തിൽ
Saturday, May 14, 2022 1:18 AM IST
തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി മന്ത്രിമാരും നേരത്തേതന്നെ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നു സിപിഎം നിർദേശം.
സിപിഎം എംഎൽഎമാരിൽ ഭൂരിപക്ഷവും തൃക്കാക്കരയിൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിലാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമാണു ബൂത്തുകളുടെ ചുമതല. പാർട്ടി മന്ത്രിമാർ ബൂത്തുതലം വരെയുള്ള തെരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കണമെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചു.