സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നു: കുഞ്ഞാലിക്കുട്ടി
Monday, May 16, 2022 1:48 AM IST
മലപ്പുറം: ഒരു വടി വീണുകിട്ടിയെന്നു കരുതി അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നതായും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമസ്ത മുശാവറ അംഗം എം.ടി. അബ്ദുള്ള മുസ്ലിയാർ പെണ്‍കുട്ടിയെ വേദിയിൽനിന്നു വിലക്കി എന്ന രീതിയിൽ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമവിചാരണ നടത്തുന്ന പ്രവണത ശരിയല്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തക്കെതിരേ ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ എല്ലാ പരിധിയും ലംഘിക്കുന്ന രീതിയിലാണ്. അതിനെ ഒരിക്കലും അംഗീകരിക്കാനാകില്ല. -പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.