എകെപിസിടിഎ സംസ്ഥാന സമ്മേളനം കൊച്ചിയിൽ
Wednesday, May 18, 2022 1:52 AM IST
കൊച്ചി: എയ്ഡഡ് കോളജ് മേഖലയിലെ ഇടതുപക്ഷ അധ്യാപകരുടെ സംഘടനയായ ദി ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (എകെപിസിടിഎ) 64-ാമത് സംസ്ഥാന സമ്മേളനം 19, 20 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
മികച്ച കോളജ് യൂണിയനുള്ള പ്രഥമ അഭിമന്യു പുരസ്കാരം സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജോജി അലക്സ്, ജനറല്‍ സെക്രട്ടറി ഡോ. സി. പത്മനാഭന് എന്നിവര്‍ പറഞ്ഞു.