മഹിളാമന്ദിരത്തിൽനിന്നു കാണാതായ യുവതികളെ പീഡിപ്പിച്ചവർ അറസ്റ്റിൽ
Monday, June 27, 2022 12:27 AM IST
ആലപ്പുഴ: മഹിളാമന്ദിരത്തിൽനിന്നു കാണാതായ രണ്ടു യുവതികളെ പീഡിപ്പിച്ച കേസിൽ ഒരേ പേരുകാരായ രണ്ട് യുവാക്കളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചീയാരം കടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), തൃശൂർ അളകപ്പനഗർ ചീരക്കുഴി ജോമോൻ വില്യം (33) എന്നിവരെയാണ് സൗത്ത് സിഐ എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് വൈകുന്നേരം 5.30 മുതലാണ് യുവതികളെ കാണാതായത്.
പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐ മനോജ്കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിനുകുമാർ, അംബീഷ്, രാഖി എന്നിവരും സംഘത്തിലുണ്ടായിരുന്നു.