ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം ഇന്ന്
Thursday, August 11, 2022 1:43 AM IST
തൃശൂർ: ദീപിക ചിൽഡ്രൻസ് ലീഗും രാഷ്ട്രദീപിക ലിമിറ്റഡും സംയുക്തമായി നടത്തുന്ന ‘ദീപിക കളർ ഇന്ത്യ’ പെയിന്റിംഗ് മത്സരം ഇന്നു നടക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എൽകെജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണു മത്സരം.
സംസ്ഥാനതല ഉദ്ഘാടനം കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. ഫാ. റാഫേൽ ആക്കാമറ്റത്തിൽ അധ്യക്ഷത വഹിക്കും. ആർക്കൈസ് സ്റ്റഡി എബ്രോഡ് സിഇഒ ദിലീപ് രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ പ്രഫ. ഇഗ്നേഷ്യസ് നന്തിക്കര എന്നിവർ സന്നിഹിതരായിരിക്കും.
കേരളത്തിലെ 2,800 സ്കൂളുകളിൽനിന്നായി അഞ്ചു ലക്ഷത്തോളം കുട്ടികളാണു മത്സരത്തിൽ പങ്കെടുക്കുന്നത്. ആർക്കൈസ് സ്റ്റഡി എബ്രോഡ് ആണ് മത്സരത്തിന്റെ ടൈറ്റിൽ പാർട്ണർ. ഐബിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ പവേർഡ് പാർട്ണർ ആയും കല്യാണ് ജ്വല്ലേഴ്സ്, കെഎസ്എഫ്ഇ എന്നിവർ അസോസിയേറ്റ് പാർട്ണർമാരായും ഉണ്ട്.